ഓം സത് ഗുരഭ്യോ നമ :
 
         ജ്യോതിഷം ചരാചരങ്ങളുടെ വളര്‍ച്ചയേയും, ജീവിതത്തിന്‍റെ ഗതിവിഗതികളേയും നിയന്ത്രിക്കുന്ന പുരാതനകാലം മുതല്‍ക്കേ മനുഷ്യരാശി വിശ്വസിച്ചുവരുന്ന അതിപുരാതനമായ ശാസ്ത്രമാണ്.  ക്രിസ്തിവിന് 3000 വര്‍ഷത്തിന് മുന്‍പ് ബാബിലോണിയയില്‍ ജ്യോതി ശാസ്ത്രജ്ഞന്‍മാര്‍ ഉണ്ടായിരുന്നതായി ചരിത്രം ഘോഷിക്കുന്നു. എന്നാല്‍ അതിനും മുന്‍പ് തന്നെ ഭാരതത്തില്‍ ജ്യോതിഷം ഒരു ശാസ്ത്രം എന്ന നിലയില്‍ വികസിച്ച് കഴിഞ്ഞിരുന്നു. പുരാതനഗ്രന്ഥങ്ങളായ സൂര്യസിദ്ധാന്തം, വേദാംഗ ജ്യോതിഷം എന്നിവയ്ക്ക് ഏതാണ്ട് 5000 വര്‍ഷങ്ങള്‍ക്ക്‌ മേല്‍ പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു. ജ്യോതിഷം ഏറ്റവും പുരാതനവും, ശ്രേഷ്ഠവും ഗഹനവുമായ ശാസ്ത്രങ്ങളില്‍ ഒന്നാണ്.  
 
 
                         “ലക്ഷം ചത്വാരി വേദാഖ്യോ
                           ലക്ഷം ഭാരതമെവ  ച 
                           ലക്ഷം വ്യാകരണം പ്രോക്തം
                           ചതുര്‍ലക്ഷംതു ജ്യോതിഷം”                  എന്നാണ് ആചാര്യ ഭാഷ്യം .
 
    ജോതിഷത്തില്‍ ചതുര്‍ലക്ഷം ശ്ലോകങ്ങള്‍ ഉണ്ട്.അതായത് മറെറല്ലാ ശസ്ത്രതെക്കാളും ഏറ്റുവം വിപുലമാണ് ഈ ശാസ്ത്രം.
 
വേദങ്ങള്‍ക്ക് ആറ് അംഗങ്ങള്‍ ഉളളതായി പരിഗണിക്കപ്പെടുന്നു.
 
1. ശിക്ഷ 
2. വ്യാകരണം 
3. നിരുക്തം 
4. ജ്യോതിഷം 
5. കല്‍പം 
6. ഛന്ദസ്സ് 
                 
 
വേദത്തിന്‍റെ കണ്ണാണ് ജ്യോതിഷം എന്നു വേദജ്ഞന്‍മാര്‍ പ്രസ്താവിക്കുന്നു. 
 
                                                    “സര്‍വേന്ത്രിയാണാം നയനം പ്രധാനം”
 
ജ്യോതിശാസ്ത്രത്തിന് 
                                                          ജാതകം, 
                                                          ഗോളം, 
                                                          നിമിത്തം, 
                                                          പ്രശ്നം, 
                                                          മുഹൂര്‍ത്തം, 
                                                          ഗണിതം                 എന്നിങ്ങനെ ആറുവിഭാഗങ്ങള്‍ ഉണ്ട്.
 
 
 
                  “ജാതകഗോള നിമിത്തപ്രശ്നമുഹൂര്‍ത്താഖ്യാ ഗണിതനാമാനി
                  അഭിതധതീഹ ഷഡാംഗാന്യാചാര്യാ ജ്യോതിഷേ മഹാശാസ്ത്രേ”
       
 
            
        
 
ജാതകം    –     ഒരു മനുഷ്യന്‍ പൂര്‍വ്വജന്മത്തില്‍ ചെയ്തിട്ടുള്ള സുകൃത ദുഷ്കൃതങ്ങളനുസരിച്ച് ജനനം മുതല്‍ മരണം വരെ അനുഭവിക്കുന്ന ഫലങ്ങളെ ഗ്രഹങ്ങളുടെ സ്ഥിതി, സ്ഥാനം,   മുതലായവയുമായി ബന്ധിപ്പിച്ച്ശു ഭാശുഭങ്ങളെ പ്രവചിക്കാന്‍ സഹായിക്കുന്നു.
 
ഗോളം     – പ്രളയം, ഭൂകമ്പം, അഗ്നിപര്‍വ്വതസ്‌ഫോടനം, മഴ, കാലാവസ്ഥ, വാല്‍നക്ഷത്രങ്ങള്‍ എന്നിവയുടെ  ശക്തി, അവയിലുണ്ടാകുന്ന അനന്തരഫലങ്ങള്‍ എന്നിവയെക്കുറിച്ചുളള പ്രവചനമാണ്.
 
 
നിമിത്തം    – ഒരു പ്രത്യേക സമയത്തുണ്ടാകുന്ന ശകുനങ്ങള്‍ , ലക്ഷണങ്ങള്‍ , എന്നിവയെ ആധാരമാക്കി നടത്തുന്ന പ്രവചനമാണ്.
 
 
പ്രശ്‌നം     –  ഒരു വ്യക്തി ഒരു പ്രശ്‌നം (ചോദ്യം) ഉന്നയിക്കുന്ന സമയത്തെ ആസ്പദമാക്കി ഇപ്പോള്‍ അനുഭവിക്കുന്നത് കഴിഞ്ഞ ജന്മങ്ങളില്‍ചെയ്ത നന്മതിന്മകളില്‍ ഏതിന്‍റെ ഫലമെന്നും ഈ  ജന്മത്തില്‍ പുണ്യപാപങ്ങളില്‍ ഏതാണ് ചെയ്തതെന്നും ചെയ്യുന്നതെന്നും മറ്റും അറിയുന്നതിന് രാശ്യാദികളുടേയും ഗ്രഹസ്ഥിതികളുടേയും തല്ക്കാലാവസ്ഥയെ                        പരിശോദിച് തയ്യാറാക്കുന്ന ഗ്രഹനിലയില്‍ നിന്നുളള പ്രവചനമാണ്.
 
 
മുഹുര്‍ത്തം  – ഏതൊരു പുതിയ സംരംഭവും തുടങ്ങുവാന്‍ (ആരംഭിക്കുവാന്‍ ഏറ്റവുംനല്ലമുഹൂര്‍ത്തംതിരഞ്ഞെടുക്കാന്‍ഉപയോഗിക്കുന്നു.ശുഭമുഹൂര്‍ത്തമെന്നാല്‍ നവഗ്രഹങ്ങള്‍ ശുഭമായ സ്ഥാനങ്ങളില്‍ സ്ഥിതിചെയ്യുന്ന ഒരു സമയം എന്നാണു.
 
ഗണിതം    – ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും ഭ്രമണവും മറ്റും കണക്കാക്കി ഓരോ സമയത്തുളള  അവയുടെ സ്ഥാനം കണക്കാക്കുന്നു. 
 
           
                                              അജ്ഞാതമായ ഭാവിയെ അഭിമുഖീകരിക്കു മനുഷ്യന്‍, അവന്‍റെ ജീവിതയാത്ര സുഗമവും സമാധാന പൂര്‍ണ്ണവുമാക്കിത്തീര്‍ക്കുതിനുളള മാര്‍ഗ്ഗങ്ങളെപ്പറ്റി അറിയുവാന്‍ വേണ്ടിയുളളതാണ് ജ്യോതിശാസ്ത്രം. ജീവിതത്തിലെ സുഖദുഃഖാനുഭവങ്ങളെയും ജയപരാജയങ്ങളുടെയും അടിസ്ഥാന കാരണങ്ങളെക്കുറിച്ചുളള സൂചനകള്‍ ജ്യോതിഷം നല്കുന്നു.
 
                    “പൂര്‍വ്വജന്മാര്‍ജ്ജിതം കര്‍മ്മ
                    ശുഭം വാ യദി വാശുഭം
                    തസ്യ: പക്തിം ഗ്രഹാ സര്‍വ്വേ
                    സൂചയന്തീഹ ജന്മനി.”
 
                   “സുഖദുഖകരം കര്‍മ്മ 
                    ശുഭാശുഭമുഹൂര്‍ത്തജം
                   ജന്മാതരേപി തല്‍ കുര്യാല്‍ 
                   ഫലം തസ്യാന്വേയേ/പി വാ” 
 
          ജീവിതദശ മുഴുവന്‍ സുഖമോ, ദുഃഖമോ മാത്രം അനുഭവിക്കുന്നവരുണ്ടോ? ഒരിക്കലു മില്ല. ഒരു വ്യക്തിയുടെ ജനനം മുതല്‍ മരണം വരെയുള്ള സുഖദുഃഖങ്ങള്‍ അവന്‍റെ ജനനസമയ ത്തെ ഗ്രഹനിലയെ ആശ്രയിച്ചിരിക്കും എന്നാണ് ആചാര്യന്മാരുടെ സിദ്ധാന്തം .ജ്യോതിശാസ്ത്ര ത്തിന്‍റെ വേരുകള്‍ പൂര്‍വ്വജന്മകൃത്യങ്ങളായ പുണ്യപാപങ്ങള്‍, പുനര്‍ജന്മം എന്നിങ്ങനെയുളള വിശ്വാസങ്ങളില്‍ അധിഷ്ഠിതമാണ്.ഏതൊരു ജീവജാലവും അനുഭവി ക്കുന്നത് കഴിഞ്ഞ കര്‍ മ്മഫലമാണ്. അത് ഈ ജന്മത്തിലേയോ ഏതെങ്കിലും പൂര്‍വ്വ ജന്മങ്ങളി ലേയോ കര്‍മ്മം ആകാം. പൂര്‍വ്വജന്മങ്ങളിലെ കര്‍മ്മങ്ങള്‍ അറിയാന്‍ ജാതകം സഹായിക്കുന്നു. മുന്‍ ജന്മങ്ങളില്‍ ഒരുവ ന്‍ ചെയ്ത ദുഷ്‌കര്‍മ്മത്തിന്‍റെ ശിക്ഷ ഒരു പക്ഷെ ഈ ജന്മം അനുഭവി ക്കേണ്ടി വരുമായിരിക്കും .ജ്യോതിഷത്തിന്‍റെ സഹായത്താല്‍ നമുക്ക് അവ മുന്‍കൂട്ടി അറിഞ്ഞു പ്രതിവിധികള്‍ ചെയ്ത് അനുഭവകാഠിന്യം കുറയ്കാന്‍ കഴിയും.